10 ദിവസത്തെ ദുരന്ത നിവാരണ ക്യാമ്പിന് സമാപനം

Nov 18, 2023 - 14:44
 0
10 ദിവസത്തെ ദുരന്ത നിവാരണ ക്യാമ്പിന് സമാപനം
This is the title of the web page

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രോഗ്രാമും ഭൂമി ശാസ്ത്ര വകുപ്പും ഉപ്പുതറ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തി വന്നിരുന്ന 10 ദിവസത്തെ ദുരന്ത നിവാരണ ക്യാമ്പ് സമാപിച്ചു. പ്ലാമൂട് ഋതംബരാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബ സത്യനാഥ് അധ്യക്ഷയായിരുന്നു. സമാപന യോഗത്തിൽ ,മെമ്പർമാരായ സന്തോഷ് എം എൻ,ജയിംസ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി തോമസ് പി വി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, സർവകലാശാലയിലെ 4 ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള അധ്യാപകരും വിദ്യാത്ഥികളും പങ്കെടുത്തു . ക്യാമ്പിന്റെ ഭാഗമായി ഉപ്പുതറ ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളിലും വിദ്യാർത്ഥികൾ നടത്തിയ ദുരന്ത സാധ്യതാ പഠനങ്ങളും വിശകലനങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രാദേശിക തലത്തിൽ ഒരു ദുരന്തമുണ്ടായാൽ നേരിടാനും ദുരന്തം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളുടെ സാധ്യത പഠനം ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS) എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഞ്ചായത്തിൻ്റെ മുഴുവൻ വാർഡുകളെയും സ്ഥലങ്ങളെയും കണ്ടെത്തി പഞ്ചായത്തിൻ്റെ ഡിജിറ്റൽ മാപ്പ് രൂപികരിച്ചു..കൂടാതെ പഞ്ചായത്തിൻ്റെ പ്രധാനപ്പെട്ട എല്ലാ വിശദാംശങ്ങളും ഈ മാപ്പിൽ രേഖപ്പെടുത്തുകയും അത് പഞ്ചായത്തിൻ്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും മുതൽക്കൂട്ട് ആകുന്ന വിധം രൂപപ്പെടുത്തുകയും ചെയ്തു .

ഈ വിധം കേരളത്തിൽ തന്നെ ആദ്യത്തെ പ്രാദേശിക സമഗ്ര ദുരന്ത നിവാരണ കർമ്മ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യമാണ് ഉപ്പുതറ ഗ്രാമ പഞ്ചായത്ത് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സഹായത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow