"ജീവദ്യുതി" രക്തദാന ക്യാംമ്പയിന്റെ ജില്ലാതല ഉത്ഘാടനം ഉപ്പുതറ സെന്റ്.ഫിലോമിനാസ് ഹയർ സെക്കെന്ററി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ ആന്റണി ഉത്ഘാടനം ചെയ്തു

Oct 21, 2023 - 15:08
 0
"ജീവദ്യുതി" രക്തദാന ക്യാംമ്പയിന്റെ ജില്ലാതല  ഉത്ഘാടനം ഉപ്പുതറ സെന്റ്.ഫിലോമിനാസ് ഹയർ സെക്കെന്ററി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ ആന്റണി ഉത്ഘാടനം ചെയ്തു
This is the title of the web page

ഉപ്പുതറ: ഉപ്പുതറ സെന്റ്.ഫിലോമിനാസ് ഹയർ സെക്കന്റെറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ആശാ ആന്റണി ഉത്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീമിന്റെ രക്തദാന പ്രോഗ്രാം ആയ "ജീവദ്യുതി ", പോലീസിൻ്റെ പോൾ - ബ്ലഡ് പ്രോഗ്രാമും ആയി സഹകരിച്ചാണ്  ജില്ലാതല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് .തൊടുപുഴ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ടീം സ്കൂളിൽ എത്തി ഏകദേശം അറുപത് യൂണിറ്റ് രക്തം ശേഖരിച്ചു. എച്ച് ഡി.എഫ്.സി കട്ടപ്പന ശാഖ ആണ് പരിപാടി  സ്പോൺസർ ചെയ്തത്.

നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ  സുമമോൾ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് ജേക്കബ്, വികസന കാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഉപ്പുതറയിലെ വിവിധ യുവജന സംഘടന കളിലെ പ്രവർത്തകർ , കുട്ടികളുടെ മാത പിതാക്കൾ എന്നിവർ രക്തം ദാനം ചെയ്തു. പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, അധ്യാപകരായ സജിൻ സ്കറിയ, ജോർജ് സി. ജോസഫ്, വോളണ്ടിയേഴ്സ് അനന്ദു, അമൽ , ജിൻസൺ ,ആരണ്യ,നിത്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow