ഇടുക്കി കല്ലാർക്കുട്ടിയിൽ രാത്രിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്;  സാമൂഹ്യ വിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

Sep 28, 2023 - 14:01
 0
ഇടുക്കി കല്ലാർക്കുട്ടിയിൽ രാത്രിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്;  സാമൂഹ്യ വിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ
This is the title of the web page

രാത്രിയില്‍ വീടുകള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധര്‍ കല്ലെറിയുന്നതായി പരാതി. ഇടുക്കി കല്ലാര്‍കുട്ടി സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയത്.അതേസമയം, കല്ലെറിയുന്നവരെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ദിവസവും കല്ലേറ് തുടങ്ങിയതോടെ നാട്ടുകാര്‍ പരിഹാരമാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ച്‌ കഴിഞ്ഞു. അതേസമയം അന്വേഷിക്കുന്നുവെന്നാണ് വെള്ളത്തൂവല്‍ പോലീസിന്റെ വിശദീകരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ഒമ്ബത് മാസമായി കല്ലാര്‍ കുട്ടി നായ്കുന്ന് ഭാഗത്ത് ആളുകള്‍ക്ക് രാത്രിയായാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. സന്ധ്യമയങ്ങുമ്ബോഴേക്കും കല്ലേറ് തുടങ്ങും.പല വീടിന്റെയും ആസ്ബറ്റോസിട്ട മേല്‍ക്കൂരകള്‍ കല്ലേറില്‍ തകര്‍ന്നു. കടകള്‍ക്ക് നേരെയും അക്രമണം നടക്കുന്നുണ്ട്. ഇപ്പോള്‍ കല്ലേറിനിരയാകുന്ന നാട്ടുകാരുടെയും കെട്ടിടങ്ങളുടെയും എണ്ണം പ്രതിദിനം കൂടുകയാണ്. ഉടന്‍ പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow