6 വയസുകാരിയെ പീഡിപ്പിച്ച്‌ കൊന്ന ശേഷം കെട്ടിത്തൂക്കിയ കേസ്; പ്രോസിക്യൂഷന്‍റെ വിചാരണ പൂര്‍ത്തിയായി

Sep 28, 2023 - 13:51
 0
6 വയസുകാരിയെ പീഡിപ്പിച്ച്‌ കൊന്ന ശേഷം കെട്ടിത്തൂക്കിയ കേസ്; പ്രോസിക്യൂഷന്‍റെ വിചാരണ പൂര്‍ത്തിയായി
This is the title of the web page

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തിന്‍റെ വിചാരണ പൂര്‍ത്തിയായി.പ്രതിഭാഗത്തിൻ്റെ വാദം ഈ മാസം 30 ന് തുടങ്ങിയേക്കും. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി മഞ്ജു വി ആണ് കേസ് പരിഗണിക്കുന്നത്.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസില്‍ സമീപവാസിയായ അര്‍ജുനാണ് പ്രതി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കേസിന്‍റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയില്‍ തുടങ്ങിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേസില്‍ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിഭാഗം സാക്ഷികളില്‍ മൂന്ന് പേരെയും വിസ്തരിച്ചു. പ്രതിഭാഗം വാദം പൂര്‍ത്തിയായാല്‍ അതിനുള്ള മറുപടി പ്രോസിക്യൂഷൻ പറയും. അനാവശ്യ പരാതികള്‍ നല്‍കി വിചാരണ പരമാവധി നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം കോടതിയില്‍ നടത്തിയത്. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാല്‍ രണ്ടുപേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. വിചാരണയുടെ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ജ‍‍ഡ്ജി സ്ഥലം മാറിപ്പോയത് മാതാപിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കഴുത്തില്‍ ഷാള്‍ കുരങ്ങിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാൻ പരമാവധി ശ്രമം പ്രതിഭാഗം അഭിഭാഷകൻ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ എല്ലാം അനുകൂലമാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരൻ പിള്ള പറഞ്ഞു. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാക്കി അടുത്ത മാസം അവസാനത്തോടെ വിധി പറഞ്ഞേക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow