കൊളുക്കുമലയിലെ സഫാരി ജീപ്പ് ഡ്രൈവർമാർ സമരത്തിൽ
കൊളുക്കുമലയിലെ സഫാരി ജീപ്പ് ഡ്രൈവർമാർ സമരത്തിൽ. കൊളുക്കുമല സഫാരിയിലെ ടേൺ സിസ്റ്റത്തിനെതിരെയാണ് സമരം. ടേൺ സിസ്റ്റം ഉപജീവനത്തെ ബാധിക്കുമെന്നാണ് ഡ്രൈവർമാരുടെ പരാതി. സമരം ആരംഭിച്ചതോടെ കൊളുക്കുമല സഫാരിക്കെത്തുന്ന സഞ്ചാരികൾ നിരാശയിൽ. മുന്നൂറോളം ജീപ്പ് ഡ്രൈവർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

