ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്; എ.ഐ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍
ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റും റവന്യൂ വകുപ്പ് മുന്‍ മന്ത്രിയുമായ കെ.പി രാജേന്ദ്രന്‍. സി.പി.ഐ ഇടുക്കി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പന ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷനിലും, ബി.ജെ.പി സര്‍ക്കാരിലുമുള്ള എല്ലാ വിശ്വാസവും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഇതിനെതിരായി പ്രതികരിക്കുന്ന ഇന്ത്യന്‍ യുവത അടക്കമുള്ളവരെ അടിച്ചൊതുക്കാനാണ് കേന്ദ്ര സര്‍ക്കാരും, ദില്ലി പോലീസും ശ്രമിക്കുന്നതെന്നും കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി.ആര്‍ ശശി, എം.വൈ ഔസേപ്പ്, ജോസ് ഫിലിപ്പ്, ഇ.എസ് ബിജിമോള്‍, ജയ മധു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.കെ പ്രിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
കണ്‍വന്‍ഷന് ശേഷം വോട്ടര്‍ പട്ടിക ക്രമക്കേടിന് നേതൃത്വം നല്‍കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗണ്‍സിലിന്റ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ടൗണ്‍ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ സമാപിച്ചു.

