ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗം കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ ഉദ്ഘാടനം ചെയ്തു. നിലവിൽ 18 പഞ്ചായത്തുകളിൽ നടപ്പിലാക്കി വരുന്ന മാനസികാരോഗ്യ പദ്ധതിയെകുറിച്ച് പ്രോഗ്രാം മാനേജർ കിരൺ അഗസ്റ്റിൻ സംസാരിച്ചു. യോഗത്തിൽ വൊസാർഡിന്റെ മാനസികരോഗ്യ പദ്ധതികൾ നടപ്പിലാക്കിവരുന്ന 18 പഞ്ചായത്തുകളിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ എന്നിവരെ ആദരിച്ചു.
പരിപാടിയുടെ ഭാഗമായി നെടുങ്കണ്ടം താലൂക്ക് ഹോസ്പിറ്റൽ വിഭാഗം മേധാവി ഡോക്ടർ മെറിൻ പൗലോസ് ബോധവൽക്കരണ ക്ലാസ് എടുത്തു. പുളിയന്മല ക്രൈസ്റ്റ് കോളേജിലെ കുട്ടികൾ മാനസികാരോഗ്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് തെരുവുനാടകം അവതരിപ്പിച്ചു. വൊസാർഡ് അസോസിയേറ്റ് ഡയറക്ടർ ഫാ. നിക്സൺ ഏനാമറ്റത്ത് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മെർലിൻ ടോമി പറഞ്ഞു. പദ്ധതികൾ നടപ്പിലാക്കുന്ന പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികളും, മാനസികാരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

