ഇടുക്കി ജില്ലയെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 16-ന് സിപിഐ എം പ്രഖ്യാപിച്ച ജില്ലാ ഹർത്താലിന് കർഷക സംഘം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഇഎസ്എ വനഭൂമിയിൽ മാത്രമായി നിജപ്പെടുത്തണമെന്ന നിർദേശം അട്ടിമറിച്ചെന്നും, സിഎച്ച്ആർ വനപ്രദേശമാണെന്ന തരത്തിലുള്ള നിലപാടുകൾ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കർഷക സംഘം ആരോപിച്ചു.
വന്യജീവി സഞ്ചാരപാത പുനഃസ്ഥാപനത്തിന്റെ മറവിൽ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, തോട്ടം മേഖലയിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കലക്ടറുടെ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.ഹർത്താലിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ വില്ലേജ് കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

