കേരളത്തില്‍ ആദ്യമായ് വയ്‌ക്കോല്‍ കറുപ്പുമായി ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് ഇടമലക്കുടി സ്വദേശി മോഹന്‍ രാജന്‍

Sep 5, 2026 - 21:52
 0
കേരളത്തില്‍ ആദ്യമായ് വയ്‌ക്കോല്‍ കറുപ്പുമായി ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് ഇടമലക്കുടി സ്വദേശി മോഹന്‍ രാജന്‍
This is the title of the web page

മൂന്നാറില്‍ എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വയ്‌ക്കോല്‍ കറുപ്പുമായി ഒരാള്‍ പിടിയിലായത്. എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിട്ടായിരുന്നു പരിശോധ. ഇടമലക്കുടി സ്വദേശിയായ മോഹന്‍ രാജനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 8.185 കിലോഗ്രാം വയ്‌ക്കോല്‍ കറുപ്പ് പിടികൂടി. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2 മാസമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൈക്കോല്‍ കറുപ്പ് എന്ന ലഹരിപദാര്‍ത്ഥം തേനിയില്‍ നിന്നാണ് മൂന്നാറിലും, ഇടമലക്കുടിയിലും എത്തിച്ചത്. പ്രതിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി എക്സൈസ് സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളും സ്വത്തു വിവരങ്ങളും എക്‌സൈസ് ശേഖരിച്ചുവരികയാണ്. കേരളത്തില്‍ ആദ്യമായാണ് വയ്‌ക്കോല്‍ കറുപ്പുമായി ഒരാള്‍ അറസ്റ്റിലാകുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍ എസ്, ദേവികുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് നെബു, പ്രവന്റ്‌റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ്, സുജിന്‍, പ്രവീണ്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമ്യ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍മാരായ ശരത്, അമല്‍ ഷാജി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow