ഇടുക്കിയില്‍ എംഡിഎംഎയും, കഞ്ചാവും കൈവശം വെച്ച രണ്ട് യുവാക്കള്‍ പിടിയില്‍; പിടിയിലായത് തൊടുപുഴ സ്വദേശികളായ അഫ്‌സല്‍, അനന്തു വി എസ് എന്നിവര്‍

Sep 5, 2026 - 17:45
 0
ഇടുക്കിയില്‍ എംഡിഎംഎയും, കഞ്ചാവും കൈവശം വെച്ച രണ്ട് യുവാക്കള്‍ പിടിയില്‍; പിടിയിലായത് തൊടുപുഴ സ്വദേശികളായ അഫ്‌സല്‍, അനന്തു വി എസ് എന്നിവര്‍
This is the title of the web page

തൊടുപുഴ പട്ടയംകവല അര്‍പ്പമറ്റം റോഡില്‍ പള്ളത്ത്പറമ്പില്‍ അഫ്‌സല്‍ (28), നെയ്യശ്ശേരി മുളപ്പുറം മിഷ്യന്‍കുന്ന് ഭാഗത്ത് വരിക്കയാനിക്കല്‍ അനന്തു വി എസ് (27) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. അഫ്‌സലിന്റെ പക്കല്‍ നിന്നും 06.35 ഗ്രാം കഞ്ചാവും, സിപ്പ് ലോക്ക് കവര്‍ ഉള്‍പ്പെടെ 0.54 ഗ്രാം എംഡിഎംഎയും തൊടുപുഴ പോലീസ് കണ്ടെടുത്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ ചന്ദ്രന്‍, എഡിസണ്‍ മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ നഹാസ്, നീതു കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അനന്തുവിന്റെ പക്കല്‍ നിന്നും 0.270 ഗ്രാം എംഡിഎംഎയും സിപ്പ് കവര്‍ ഉള്‍പ്പെടെ 0.580 ഗ്രാം കഞ്ചാവും കരിമണ്ണൂര്‍ പോലീസ് കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ താജുദ്ധീന്‍ അഹമ്മദ്, ജയേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ സൈഫിന എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow