കട്ടപ്പനയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കട്ടപ്പന ഓസാനം സ്കൂളിന് സമീപമുള്ള വാന്ത്പറമ്പിൽ ശശിധരന്റെ ഭാര്യ ലീലാമ്മ(78) 50 അടി താഴ്ചയും രണ്ടു മീറ്ററോളം വെള്ളമുള്ള കിണറിൽ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു.ഉടൻ തന്നെ അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി.റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് സീനിയർ ഫയർ ആൻഡ് സ്ക്യു ഓഫീസർ ഷാനവാസ് പി എം കിണറ്റിൽ ഇറങ്ങി ബോധരഹിതയായി കിടന്ന വീട്ടമ്മയെ കരക്കെത്തിച്ച് ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷപ്പെടുത്തി.
ഇവരുടെ വലതുകാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാഹുൽ എൻ പി,ഹൈറാം ഡി ,കൈലാസ് കെ എസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ അമീർ എം ,ഡിജോ പോൾസൺ,ഹോം ഗാർഡ് മാത്തുക്കുട്ടി പി കെ എന്നിവരും നാട്ടുകാരും പങ്കെടുത്തു.പരിക്കേറ്റ വീട്ടമ്മയെ കട്ടപ്പന സെൻറ് ജോൺസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

