തോപ്രാംകുടി വിശ്വമാതാ ഗുരുകുല ആശ്രമ വാർഷികവും മംഗള ചണ്ഡികാ ഹവനവും സന്യാസി ദീക്ഷയും ഈ മാസം 11, 12, 13 തീയതികളിൽ നടക്കും. 11-ന് ഉച്ചകഴിഞ്ഞ് 3-ന് റോയി കെ. പൗലോസ് എം.എൽ.എ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.
തോപ്രാംകുടി വിശ്വമാതാ ഗുരുകുല ആശ്രമ വാർഷികവും മംഗള ചണ്ഡികാ ഹവനവും സന്യാസി ദീക്ഷയും ഈ മാസം 11, 12, 13 തീയതികളിൽ നടക്കും.
11-ന് ഉച്ചകഴിഞ്ഞ് 3-ന് റോയി കെ. പൗലോസ് എം.എൽ.എ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ ചടങ്ങിൽ സംസാരിക്കും.ചടങ്ങിന്റെ ഭാഗമായുള്ള ദിവസങ്ങളിൽ ആചാര്യവരണം, വാസ്തുഹോമം, നവഗ്രഹ-മഹാലക്ഷ്മി ഹവനങ്ങൾ, സുദർശന ഹോമം, മൃത്യുഞ്ജയ ഹോമം എന്നിവ നടക്കും. സമാപന ദിവസമായ 13-ന് രാവിലെ 7 മുതൽ വേദപാരായണം, വിശേഷാൽ പൂജകൾ, മംഗള ചണ്ഡികാ ഹവനം, മഹാപൂർണാഹൂതി, തുടർന്ന് ആലുവ സുദർശൻ നയിക്കുന്ന ഭക്തിഗാനസുധ എന്നിവയോടെ ചടങ്ങുകൾ സമാപിക്കും. എല്ലാ ദിവസവും അന്നപ്രസാദ വിതരണവും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, സ്വാമി വിശ്വാനന്ദ സരസ്വതി, സംഗമേശാനന്ദ സരസ്വതി, വിനോദ് ശര്‍മ, കെ ടി സുരേഷ്, പി പി രേഖ, സി എന്‍ രൂപിക എന്നിവര്‍ പങ്കെടുത്തു.

