മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മികച്ച സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്കായി 'ടിചേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ്' നല്‍കുന്നു.
മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മികച്ച സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്കായി 'ടിചേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ്' നല്‍കുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മികച്ച അധ്യാപകർക്കും പ്രഥമാധ്യാപകർക്കും പുറമേ, സ്‌കൂൾ-കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് ഈ പുരസ്‌കാരം നൽകുന്നത്.
കട്ടപ്പന നഗരസഭ, കാഞ്ചിയാര്‍, ഇരട്ടയാര്‍ പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിൽ പ്രവർത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ് മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള അധ്യാപകർക്ക് പുരസ്‌കാരത്തിനായി അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള യോഗ്യതകളും നിബന്ധനകളും ഇവയാണ്. അപേക്ഷകര്‍ക്ക് കുറഞ്ഞത് 5 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം.ഓരോ വിഭാഗത്തിലും ഒരു സ്‌കൂളില്‍നിന്നോ കോളേജില്‍നിന്നോ ഒരാളെ മാത്രമേ നാമനിര്‍ദേശം ചെയ്യാന്‍ പാടുള്ളൂ.
സ്ഥാപന മേധാവിയില്‍നിന്നോ സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്നോ ഉള്ള ശുപാര്‍ശക്കത്ത് അപേക്ഷയോടൊപ്പം ഹാജരാക്കണം താല്പര്യമുള്ളവർ ഈ മാസം 15-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. www.lionsgreencitykattappana.comഎന്ന വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള രജിസ്‌ട്രേഷൻ ഫോം വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് കോര, അമല്‍ മാത്യു, അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം എന്നിവര്‍ പങ്കെടുത്തു.

