ഓണവിപണിയില്‍ സര്‍ക്കാര്‍ സജീവമായി ഇടപെട്ടു: മന്ത്രി അനൂപ് ജേക്കബ്. ഓണം ടൂറിസം വാരാഘോഷത്തിന് ഇടുക്കിയില്‍ സമാപനമായി
വിപണിയില്‍ സജീവമായി ഇടപെട്ടുകൊണ്ട് ഓണാഘോഷത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി നിയോജകമണ്ഡലത്തിലെ ടൂറിസം വാരാഘോഷമായ ഓണോത്സവ് 2026 ന്റെ സമാപന സമ്മേളനം ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണമേന്‍മയുള്ള ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുക എന്നത് സര്‍ക്കാരിന്റെ നയവും നിലപാടുമാണ്. അതാണ് ഇത്തവണത്തെ ഓണവിപണിയില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ഏത് ബിവറേജിലാണ് കൂടുതല്‍ കച്ചവടം നടന്നത് എന്ന കൗതുക വാര്‍ത്തയ്ക്കപ്പുറം ഏത് സപ്ലൈകോയിലാണ് കൂടുതല്‍ കച്ചവടം നടന്നത് എന്ന ഗൗരവമായ അന്വേഷണമാണ് ഇത്തവണ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
റോയ് കെ. പൗലോസ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എം.ഡി അര്‍ജുനന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ വില്‍സണ്‍, എ.ഡി.എം മിനി കെ. ജോണ്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി-വ്യവസായി സംഘടനാപ്രതിനിധികള്‍, സംഘാടകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





