ESA , വിഷയങ്ങളിൽ ഇടതുപക്ഷം പുകമറ സൃഷ്ടിക്കുന്നു - ജനം തിരിച്ചറിയും - ഡീൻ കുര്യാക്കോസ് എംപി

Sep 1, 2026 - 08:57
 0
ESA , വിഷയങ്ങളിൽ ഇടതുപക്ഷം പുകമറ സൃഷ്ടിക്കുന്നു - ജനം തിരിച്ചറിയും - ഡീൻ കുര്യാക്കോസ് എംപി
This is the title of the web page

 ESA കരടുവിജ്ഞാപനത്തിൻ്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പ്രചരണം നടത്തുകയാണ് ഇടതുപക്ഷമുന്നണിനേതൃത്വം ..ഇക്കാര്യത്തിൽ 2014 ൽ ഒന്നാമത്തെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ വന്നതിനുശേഷം 10 വർഷക്കാലം ഇടതുപക്ഷ ഗവൺമെൻറ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ യാതൊന്നും ചെയ്തില്ല . 2024 നവംബർ മാസം മാത്രമാണ് ഭേദഗതി നിർദ്ദേശിച്ചു കൊണ്ട് കത്ത് കൈമാറിയത്.. യുഡിഎഫ് ഗവൺമെൻറ് ൻ്റെ കാലഘട്ടത്തിൽ ഉമ്മൻ.v ഉമ്മൻ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ 9993. 7 ച. കിലോമീറ്റർ ESA യായി ശുപാർശ നൽകുമ്പോൾ ജനവാസ കേന്ദ്രങ്ങളും, കൃഷിസ്ഥലങ്ങളും, തോട്ടങ്ങളും പൂർണമായി ഒഴിവാക്കിയാണ് നിർദ്ദേശിച്ചത്. Dr .കസ്തൂരി രംഗൻ ശുപാർശ ചെയ്ത 13000 ലധികം ച.കി.മീ ESA എന്നത് 9993.7 ച.കി.മീറ്ററായി കുറഞ്ഞത് അങ്ങനെയാണ് .കേരളം ഇക്കാര്യത്തിൽ അന്നത്തെ UDF സർക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചതിനാലാണ് 3000 ലധികം Sq. Km ആദ്യകരടു വിജ്ഞാപനത്തിൽ തന്നെ ഒഴിവാക്കി എടുക്കാൻ കഴിഞ്ഞത്.എന്നാൽ പിന്നീട് 5 കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കപ്പെടുന്നത് മുൻ LDF ഗവൺമെൻ്റിൻ്റെ കാലഘട്ടത്തിലാണ്.

ഈ കാലഘട്ടത്തിൽ ഒന്നും 'കരടുവിജ്ഞാപനത്തിൽ മേൽ വേണ്ടത്ര eഭദഗതി നിർദ്ദേശിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞില്ല.ഒടുവിൽ LDF സർക്കാർ 2024 നവംബർ മാസത്തിൽ കേന്ദ്രത്തിന് ശുപാർശ നൽകിയപ്പോൾ യുഡിഎഫ് കാലഘട്ടത്തിനെക്കാൾ കുറേക്കൂടി ഭാഗം ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കിയാണ് ശുപാർശ നൽകിയതെങ്കിലും അതിന് ആസ്പദമായ രേഖകൾ നൽകാൻ അന്നത്തെ ഗവൺമെൻറ് പരാജയപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തെരഞ്ഞെടുപ്പ് സമയമായപ്പോൾ മാത്രമാണ് കേന്ദ്രത്തെ സമീപിക്കുന്നതിന് സമയം കണ്ടെത്തിയത്. ഇടതുപക്ഷ ഗവൺമെൻ്റ് 131 വില്ലേജുകൾ എന്നുള്ളത് 98 ആയി ചുരുക്കി 8590 .69 ച.കിലോമീറ്റർ ഭാഗമാണ് ESAയായി നൽകിയിട്ടുള്ളത് എന്നിരുന്നാലും, ആ നിലപാട് സ്ഥാപിച്ച് എടുക്കുന്നതിന് വേണ്ടി ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കാൻ പരാജയപ്പെടുകയായിരുന്നു.. ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി അനുവർത്തിക്കുന്ന നയം എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേകമായിട്ടുള്ള അന്തിമ വിജ്ഞാപനം ആകാമെന്നാണ്.അത് സംബന്ധിച്ചുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിന് ആയുളള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ പറ്റുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാതെ പോയത് കഴിഞ്ഞ ഗവൺമൻ്റിൻ്റെ വീഴ്ചയാണ്. 

ഇടുക്കി ജില്ലയിൽ നിന്നും നേരത്തേ ESAപരിധികൾ ഉൾക്കൊള്ളിച്ചിരുന്ന വില്ലേജുകളിൽ 23 വില്ലേജുകൾ പൂർണ്ണതോതിൽ ഒഴിവാക്കിയിട്ടുണ്ട്. പുതിയ UDF സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഡോ.സജ്ഞയ് കുമാർ IFS നേതൃത്വം നൽകുന്ന കേന്ദ്ര സംഘവുമായി മുഖ്യമന്ത്രി തലത്തിൽ തന്നെ കഴിഞ്ഞ ജൂലൈ 15ന് തിരുവനന്തപുരത്ത് വച്ച് ചർച്ച നടത്തി.ആ ഘട്ടത്തിലും ഈ തരത്തിൽ ഒഴിവാക്കപ്പെടുന്ന വില്ലേജ് കളെ സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണ് നൽകേണ്ടിയിരുന്നത്.ഈ ചർച്ചകൾ പുരോഗമിക്കുന്നതിനടയിൽ ആണ് ജൂലൈ 27 ന് നിലവിലുളള കരടു വിജ്ഞാപനത്തിൻ്റെ കാലാവധി പൂർത്തീകരിക്കപ്പെട്ടപ്പോൾ, അത് പുനർ പ്രസിദ്ധീകരിക്കണ്ടി വന്നിട്ടുള്ളത്. നിലവിൽ 2 വർഷക്കാലത്തേക്ക് കാലപരിധിയുണ്ടെങ്കിലും, 60 ദിവസത്തിനുള്ളിൽ പരാതികൾ സമർപ്പിക്കപ്പെടണം എന്ന വ്യവസ്ഥയിൽ, കേന്ദ്രം ചോദിച്ചിട്ടുള്ള കാര്യങ്ങൾക്ക് കേരളത്തിലെ പരസ്ഥിതി മന്ത്രാലയം മറുപടി തയ്യാറാക്കി വരികയാണ്. ഈ വിഷയം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും, പരിസ്ഥിതി മന്ത്രിയുമായി ചർച്ച ചെയ്തപ്പോൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ കേന്ദ്രത്തിൻ്റെ ചോദ്യങ്ങൾക്ക് സംസ്ഥാനം മറുപടി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഒരു തുണ്ടു ഭൂമി പോലും ജനവാസ കേന്ദ്രങ്ങളും, കൃഷിസ്ഥലങ്ങളും, തോട്ടങ്ങളും ESA പരിധിയിൽ വരാൻ പാടില്ല എന്ന ഉറച്ച നിലപാടിൽ UDF സർക്കാർ തുടരുമെന്ന് ഉറപ്പാണ്.

നീണ്ട 10 വർഷക്കാലം അധികാരം ലഭിച്ചിട്ടും ഗൗരവ്വത്തിൽ ESA പ്രശ്‌നം പരിഹരിക്കാൻ LDF സർക്കാരിന് ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്തതിൻ്റെ ജാള്യതയിൽ അനാവശ്യ പ്രചരണം നടത്തുകയാണ്.സംസ്ഥാനം സമർപ്പിക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന നിലപാട് ആണ് എല്ലാ MP മാരും നാളിതുവരെയായി കൈ കൊണ്ടിട്ടുള്ളത് എന്നും, LDF ഭരിച്ചിരുന്നപ്പോഴും അതേ നിലപാട് തന്നെയായിന്നുവെന്നും തുടർന്നും ആ നിലപാട് തുടരുമെന്നും ഡീൻ കുര്യാക്കോസ് MP പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow