മൂന്നാറില്‍ റിസോര്‍ട്ടില്‍ നിന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം; മരിച്ചത് അസം സ്വദേശി സഞ്ചയ്
മൂന്നാറില്‍ റിസോര്‍ട്ടില്‍ നിന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം. മുന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. 32കാരനായ അസം സ്വദേശി സഞ്ചയ് ആണ് മരിച്ചത്. ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അഞ്ച് വര്‍ഷമായി റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു സഞ്ചയ്. സംഭവത്തില്‍ മുന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



