സമത്വ സുന്ദരമായ ഏകലോകമാണ് ജയന്തി നല്‍കുന്ന സന്ദേശം - ബിജു മാധവന്‍
ഇന്നത്തെ ലോകസാഹചര്യത്തില്‍ മനുഷ്യര്‍ തമ്മില്‍ അന്നകുപോകുന്ന പ്രവണത കണ്ടുവരുന്നു. യാതൊരു ഭേദചിന്തകളും ഇല്ലാതെ മാനവകുലം ഒന്നായി പുലരുവാന്‍ സാഹോദര്യത്തിന്റെ മഹാമന്ത്രം ഓതിയ ഗുരുദേവന്റെ സന്ദേശം ഏറ്റെടുത്ത് ഈ ലോകത്തുള്ള സര്‍വമാന ജനങ്ങളും സാഹോദര്യത്തോടെ പുലരണമൊണ് ജയന്തി നല്‍കുന്ന സന്ദേശമെന്ന് മലനാട് യൂണിയന്‍ പ്രസിഡന്റ് ശ്രീ. ബിജു മാധവന്‍ പറഞ്ഞു. കട്ടപ്പനയില്‍ കട്ടപ്പന, കട്ടപ്പന നോര്‍ത്ത്, വെള്ളയാംകുടി, പുളിയന്‍മല, കൊച്ചുതോവാള എന്നീ ശാഖകളുടെ ആഭിമുഖ്യത്തില്‍ നടന്ന സംയുക്ത ജയന്തിദിനാഘോഷ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഏകലോകം, മനുഷ്യ സ്‌നേഹം, സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ ഗുരുദേവന്‍ മതാതീതമായ വളര്‍ച്ച മനുഷ്യരാശിക്ക് ഉണ്ടാവാണമെന്ന് കല്പിച്ചു. ലോകത്തുള്ള ഏവര്‍ക്കും നന്മയുണ്ടാകണമെും അതിനുള്ള പ്രയത്‌നങ്ങള്‍ നാം ഏറ്റെടുക്കണമെന്നും ഈ ജയന്തി നാളകള്‍ നമ്മേ ഓര്‍മിപ്പിക്കുത് എന്നും, ഗുരുദേവ സന്ദേശങ്ങള്‍ നമ്മുടെ ജീവിതവ്രതമായി ഏവരും ഏറ്റെടുക്കണമെന്നും ഇടുക്കി എം.എന്‍.എ റോയി കെ പൗലോസ് പറഞ്ഞു. ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കോളര്‍ഷിപ്പ് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി ശ്രീ. വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീ. വിധു എ സോമന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ അഡ്വ: പി.ആര്‍ മുരളീധരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ. ഷാജി പുള്ളോലില്‍ എന്നിവര്‍ സംസാരിച്ചു. എ.കുഞ്ഞന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം മുന്‍ യൂണിയന്‍ സെക്രട്ടറി കെ.ശശിധരനും നിര്‍വഹിച്ചു. കൗസിലര്‍മാരായ പി.കെ രാജന്‍, യൂണിയന്‍ വൈദികയോഗം പ്രസിഡന്റ് ശ്രീ. സോജു ശാന്തി, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് ശ്രീമതി. സി.കെ വത്സ, യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ശ്രീ. സുബീഷ് ശാന്തി, യൂണിയന്‍ കുമാരിസംഘം പ്രസിഡന്റ് കുമാരി. രേഷ്മ കെ.ബി, യൂണിയന്‍ സൈബര്‍സേന ചെയര്‍മാന്‍ ശ്രീ. ഷിജോ കൊഴിഞ്ഞുത്താഴെ, ശാഖായോഗം നേതാക്കളായ മനോജ് പതാലില്‍ സ്വാഗതം അര്‍പ്പിച്ചു. സജീന്ദ്രന്‍ പൂവാങ്കല്‍, സന്തോഷ്‌കുമാര്‍ പാതയില്‍, സുരേഷ് ബാബു, പി.ഡി ബിനു പാറയില്‍, അഖില്‍ കൃഷ്ണന്‍കുട്ടി, ഒ.എന്‍ സന്തോഷ്, എം.ആര്‍ ജയന്‍, അജേഷ് സി.എസ് എന്നിവര്‍ ആശംസയും പ്രവീ വട്ടമല കൃതജ്ഞതയും അര്‍പ്പിച്ചു.





