എച്ച്എംടിഎ ഭരണസമിതിയിലേക്ക് 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എച്ച്എംടിഎ സംരക്ഷണ സമിതിയുടെ 15 അംഗ പാനല്‍ മത്സരിക്കും. നിലവിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥത സംഘടനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതായും,ഇ സാഹചര്യമാണ് ഇലക്ഷനിലേക്ക് നയിച്ചതെന്നും സംരക്ഷണ സമിതി അംഗങ്ങള്‍ ആരോപിച്ചു.

Aug 28, 2026 - 18:53
 0
എച്ച്എംടിഎ ഭരണസമിതിയിലേക്ക് 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എച്ച്എംടിഎ സംരക്ഷണ സമിതിയുടെ 15 അംഗ പാനല്‍ മത്സരിക്കും. നിലവിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥത സംഘടനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതായും,ഇ സാഹചര്യമാണ് ഇലക്ഷനിലേക്ക് നയിച്ചതെന്നും സംരക്ഷണ സമിതി അംഗങ്ങള്‍ ആരോപിച്ചു.
This is the title of the web page

നിലവിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥത സംഘടനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.വര്‍ഷങ്ങളായി ഭരണസമിതിയിലുള്ളവര്‍ സംഘടനയെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കൃത്യമായി കണക്കുകള്‍ അവതരിപ്പിച്ചില്ല. സംഘടന അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട പണം ഭരണസമിതി അംഗങ്ങളുടെ കൈവശത്തിലാണ്. മുന്‍വര്‍ഷങ്ങളില്‍ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം നിര്‍ത്തലാക്കി. ചികിത്സ, ഇന്‍ഷൂറന്‍സ്, ഭവന നിര്‍മാണം, വിവാഹം, വാര്‍ധക്യ ധനസഹായങ്ങള്‍ ലഭിക്കുന്നില്ല. സാംസ്‌കാരിക, കലാ-കായിക വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മേഖലയുമായി ബന്ധമില്ലാത്തവരെ അംഗങ്ങളായി ചേര്‍ത്തു. പുതിയ ഭരണസമിതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കണമെന്ന് പൊതുയോഗത്തിലെ ആവശ്യവും തള്ളി. മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പലതവണയായി നടന്ന ചര്‍ച്ചകള്‍ ഭരണസമിതിയിലെ ചിലരുടെ പിടിവാശിയെ തുടര്‍ന്ന് വിഫലമായതായും സംരക്ഷണസമിതി പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സംരക്ഷണ സമിതിയുടെ പാനലില്‍നിന്നുള്ള കെ വൈ മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എ ജി അജയകുമാര്‍ വൈസ് പ്രസിഡന്റായും ജോര്‍ജ് ജേക്കബ് ജനറല്‍ സെക്രട്ടറിയായും,പി സി വര്‍ഗീസ് ജോയിന്റ് സെക്രട്ടറിയായും എ ജെ തോമസ് ട്രഷറര്‍ ആയും എം എന്‍ മധു, സി എം മത്തായി, പയസുകുട്ടി ജോണ്‍, കെ ജെ മാത്യു, റെജി ചാക്കോ, കെ എം ടോമിച്ചന്‍, ജിജോ മാത്യു, കെ ടി ബിജോമോന്‍, ടി കെ രമണന്‍, റെജിമോന്‍ ഇമ്മാനുവല്‍ എന്നിവർ കമ്മിറ്റിയംഗങ്ങള്‍ ആയും മത്സരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

30 ആം തിയതി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലുവരെയാണ് തെരഞ്ഞെടുപ്പ്.വാര്‍ത്താസമ്മേളനത്തില്‍ കെ വൈ മാത്യു, എ ജി അജയകുമാര്‍, ജോര്‍ജ് ജേക്കബ്, പി സി വര്‍ഗീസ്, എ ജെ തോമസ്, എം എന്‍ മധു, സി എം മത്തായി, പയസുകുട്ടി ജോണ്‍, കെ ജെ മാത്യു, റെജി ചാക്കോ, കെ എം ടോമിച്ചന്‍, ജിജോ മാത്യു, കെ ടി ബിജോമോന്‍, ടി കെ രമണന്‍, റെജിമോന്‍ ഇമ്മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow