വെള്ളത്തൂവല്‍ സ്വദേശിനിയെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ; കൊന്നത്തടി സ്വദേശി ഷെയിസ്, അടിമാലി സ്വദേശി ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്
വെള്ളത്തൂവല്‍ സ്വദേശിനിയെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ; കൊന്നത്തടി സ്വദേശി ഷെയിസ്, അടിമാലി സ്വദേശി ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
വെള്ളത്തൂവല്‍ സ്വദേശിനിയെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി മങ്കുവ ഒലിക്കാസിറ്റി ഭാഗത്ത് ഒഴുകയില്‍ ഷെയിസ് (44), അടിമാലി മന്നാംങ്കണ്ടം മുനിതണ്ട് ഭാഗത്ത് പ്ലാച്ചേരില്‍ ചന്തു എന്ന് അറിയപ്പെടുന്ന ജയേഷ് (38) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ഇടുക്കി തേര്‍ഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ് സീന 5 വര്‍ഷം തടവിനും 40,000 രൂപ വീതം പിഴയ്ക്കും ശിക്ഷ വിധിച്ചത്.
2013 ഏപ്രില്‍ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വെളുപ്പിനെ രണ്ടു മണിക്ക് പ്രതികള്‍ കുഞ്ചിത്തണ്ണി വെള്ളത്തൂവല്‍ പൈപ്പ് ലൈന്‍ ഭാഗത്തുള്ള വീട്ടില്‍ കയറി കട്ടിലില്‍ കിടന്നിരുന്ന സ്ത്രീയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അടിമാലി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ ജിനദേവന്‍ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.





