കട്ടപ്പന ബെവ്കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് തട്ടിപ്പ്;നാലംഗ സംഘം പിടിയിൽ

Aug 26, 2026 - 11:18
 0
കട്ടപ്പന ബെവ്കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് തട്ടിപ്പ്;നാലംഗ സംഘം പിടിയിൽ
This is the title of the web page

കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന നാലംഗ സംഘത്തെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ സ്വദേശികളായ സുധീഷ്, പ്രമോദ് വലിയതോവാള മന്നാക്കുടി സ്വദേശി സുധീഷ്, കട്ടപ്പന സാഗര ജംഗ്ഷൻ സ്വദേശി ഹരി എന്നിവരാണ് പിടിയിലായത്. 7000 രൂപയാണ് ഇവര്‍ കൈക്കലാക്കിയത്. 

കട്ടപ്പന ബെവ്കോ ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആദ്യം രണ്ടുപേരാണ് പിടിയിലായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞദിവസം ഝാര്‍ഖണ്ഡ് സ്വദേശികളായ ബിസോണ മുര്‍മു, ബെനഡിക്ട് സോറന്‍ എന്നിവരുടെ പക്കല്‍നിന്ന് 3500 രൂപ വീതമാണ് ഇവർ ബലമായി കൈക്കലാക്കിയത്. കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ്റെ നിർദ്ദേശപ്രകാരം സി.ഐ കെ പ്രേംകുമാര്‍, എസ്‌.ഐമാരായ എബി ജോര്‍ജ്, പി.വി മഹേഷ്, സി.പി.ഒമാരായ എന്‍.എ വിജിന്‍, വി.എം ജോസഫ്, ശരണ്യാമോള്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow