ഇടുക്കിയുടെ നാടക പ്രതിഭയായിരുന്ന കെ സി ജോർജിൻ്റെ രണ്ടാം ചരമ വാർഷികം സെപ്തംബർ 23 - ന് കട്ടപ്പനയിൽ കെ സി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിക്കും. ചടങ്ങിൽ വച്ച് കെ സി നാടക പുരസ്‌കാര സമർപ്പണവും നടത്തും.

Aug 25, 2026 - 10:47
 0
ഇടുക്കിയുടെ നാടക പ്രതിഭയായിരുന്ന കെ സി ജോർജിൻ്റെ രണ്ടാം ചരമ വാർഷികം  സെപ്തംബർ 23 - ന് കട്ടപ്പനയിൽ കെ സി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ  ആചരിക്കും. ചടങ്ങിൽ വച്ച് കെ സി നാടക പുരസ്‌കാര സമർപ്പണവും നടത്തും.
This is the title of the web page

ഇടുക്കിയുടെ നാടക പ്രതിഭയായിരുന്ന കെ സി ജോർജിൻ്റെ രണ്ടാം ചരമ വാർഷികം സെപ്തംബർ 23 - ന് കട്ടപ്പനയിൽ കെ സി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിക്കും. ചടങ്ങിൽ വച്ച് കെ സി നാടക പുരസ്‌കാര സമർപ്പണവും നടത്തും.

ഇടുക്കിയുടെ നാടക പ്രതിഭയായിരുന്ന കെസി ജോർജ് 2024 സെപ്റ്റംബർ 23നാണ് വിട പറഞ്ഞത്. രണ്ടുതവണ സംസ്ഥാന സർക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള പുരസ്കാരം കെ സി ജോർജ് കരസ്ഥമാക്കിയിരുന്നു. നാടക-സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു കെ സിയുടെ ആകസ്മിക വേർപാട് . കെസി ജോർജിന്റെ ഒന്നാം ചരമവാർഷികം കഴിഞ്ഞവർഷം കട്ടപ്പന സിഎസ്ഐ ഗാർഡനിൽ വച്ച് സുഹൃത്തുക്കളും നാടക പ്രവർത്തകരും വിപുലമായി ആചരിച്ചിരുന്നു. ഇത്തവണയും കെസിയുടെ ചരമവാർഷിക ദിനാചരണം സെപ്റ്റംബർ 23ന് കട്ടപ്പനയിൽ നടത്തും. ഇതിനുള്ള സംഘാടകസമിതി രൂപീകരണയോഗം കട്ടപ്പന ദർശന ഓഡിറ്റോറിയത്തിൽ ചേർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ദിനാചരണത്തോടനുബന്ധിച്ച് കെ സി അനുസ്മരണ സമ്മേളനം ,നാടക അവതരണം, പുരസ്കാര സമർപ്പണം എന്നിവ നടത്താൻ യോഗം തീരുമാനിച്ചു. സംഘാടക സമിതി ചെയർമാനായി ഇ ജെ ജോസഫിനെയും ജനറൽ കൺവീനറായി എം സി ബോബനെയും ട്രഷററായി കെ ജയകുമാറിനേയും തിരഞ്ഞെടുത്തു. ഈ ജെ ജോസഫ്, മോബിൻ മോഹൻ, ജി കെ പൊന്നാംകുഴി, കെ ആർ രാജേന്ദ്രൻ, നന്ദൻ മേനോൻ എന്നിവരാണ് നാടക പ്രതിഭാ പുരസ്കാര നിർണയ സമിതി അംഗങ്ങൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow