ഓണം അടുത്തതോടെ ഗതാഗതക്കുരുക്കിൽ അമർന്ന് കട്ടപ്പന നഗരം
ഓണം അടുത്തതോടെ കട്ടപ്പന നഗരം ഗതാഗതക്കുരുക്കിൽ അമർന്ന് കഴിഞ്ഞു. രണ്ടുദിവസങ്ങളിലായി വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ടൗണിന്റെ വിവിധ മേഖലകളിൽ ഉണ്ടാകുന്നത്.പുറത്തുനിന്ന് നിരവധി ആളുകൾ ഓണം പ്രമാണിച്ച് സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി കട്ടപ്പന നഗരത്തിലേക്ക് എത്തുന്നതാണ് ഇത്രയധികം ഗതാഗതക്കുരുക്ക് ഉണ്ടാകുവാൻ കാരണങ്ങളിൽ ഒന്ന്.
ചില നേരത്തെ ഏറെ സമയം ഗതാഗതക്കുരുക്ക് നീണ്ടുനിൽക്കും, ട്രാഫിക് പോലീസിൻറെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും അനിയന്ത്രിതമായി കൂടുതൽ വാഹനങ്ങൾ ടൗണിലേക്ക് എത്തുന്നത് ഇവർക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ടൗണിലെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്ഥലങ്ങളിൽ ട്രാഫിക് പോലീസുകാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ഗതാഗതം ക്രമീകരിക്കുന്നുണ്ട് .
ചില സമയത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ആളുകളുടെ വിലയേറിയ സമയമാണ് നഷ്ടപ്പെടുത്തുന്നത്. ഇതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. നഗരത്തിൽ സമാന്തര പാതകൾ അടക്കം ഉണ്ട്, ടൗണിലേക്ക് എത്തുന്ന ആളുകൾ സമാന്തരപാതകൾ അടക്കം ഉപയോഗിച്ചാൽ ഗതാഗതക്കുരുവിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.





