അടിമാലി പണിക്കന്‍കുടി നെടുംകണ്ടം റോഡില്‍ വാഹനാപകടം; മുനിയറയ്ക്കും തിങ്കള്‍ക്കാടിനുമിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡില്‍ നിന്ന് തെന്നിമാറി; അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല

Aug 24, 2026 - 16:57
 0
അടിമാലി പണിക്കന്‍കുടി നെടുംകണ്ടം റോഡില്‍ വാഹനാപകടം; മുനിയറയ്ക്കും തിങ്കള്‍ക്കാടിനുമിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡില്‍ നിന്ന് തെന്നിമാറി;  അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല
This is the title of the web page

അടിമാലി പണിക്കന്‍കുടി നെടുംകണ്ടം റോഡില്‍ വാഹനാപകടം; മുനിയറയ്ക്കും തിങ്കള്‍ക്കാടിനുമിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡില്‍ നിന്ന് തെന്നിമാറി; അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

അടിമാലി പണിക്കന്‍കുടി നെടുംകണ്ടം റോഡില്‍ വാഹനാപകടം. മുനിയറയ്ക്കും തിങ്കള്‍ക്കാടിനുമിടയില്‍ നിയന്ത്രണം നഷ്ടമായ ലോറി റോഡില്‍ നിന്ന് തെന്നിമാറി. വാഹനം മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തമിഴ്നാട്ടില്‍ നിന്ന് വന്ന ചരക്കുലോറിയാണ് തിങ്കള്‍ക്കാടിന് സമീപത്തെ കൊടുംവളവില്‍ അപകടത്തില്‍ പെട്ടത്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിങ്കള്‍ക്കാട് നിന്ന് മുനിയറയിലേക്കുള്ള പാത ചെങ്കുത്തായ ഇറക്കവും കൊടും വളവുകളും നിറഞ്ഞതാണ്. നിരവധി വാഹനാപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്തുവാനോ അപകട സാധ്യതാ മുന്നറിയിപ്പുകള്‍ സ്ഥാപിക്കുവാനോ അധികൃതര്‍ തയ്യാറായിട്ടില്ല. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് വിനോദസഞ്ചാരികളുടെ ബസ് ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.  

മൂന്ന് വര്‍ഷം മുന്‍പ് ഇതേ പ്രദേശത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. റോഡിന്റെ ഇരുവശവും വലിയ കൊക്കയാണ്. തുടര്‍ച്ചയായുള്ള അപകടങ്ങള്‍ മൂലം റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ച ക്രാഷ് ബാര്യറുകളും തകര്‍ന്നു. റോഡിലെ അപകടസാധ്യത ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow