കഴിഞ്ഞ 10 വർഷമായി ചിരി ക്ലബ്ബ് നടത്തി വരുന്ന ഓണക്കിറ്റ് വിതരണം കട്ടപ്പനയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടുക്കുഴി ഉത്ഘാടനം ചെയ്തു
കഴിഞ്ഞ 10 വർഷമായി ചിരി ക്ലബ്ബ് നടത്തി വരുന്ന ഓണക്കിറ്റ് വിതരണം കട്ടപ്പനയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടുക്കുഴി ഉത്ഘാടനം ചെയ്തു.
ഓണം ആഘോഷിക്കുന്നതിനേക്കാൾ വലിയ ആഹ്ളാദമാണ് മറ്റൊരാളുടെ ജീവിതത്തിൽ ഓണത്തിന്റെ സന്തോഷം പകരുന്നത് എന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. ഓണാഘോഷത്തിന്റെ സന്തോഷം സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ കിടപ്പിലായ നിർധനരായ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് വിതരണം നടത്തുന്നത്. സഹായം ഏറ്റവും ആവശ്യമുള്ളവരുടെ വീടുകളിലേക്ക് ഓണത്തിന്റെ സന്തോഷവും കരുതലും എത്തിക്കുന്ന ഈ സ്നേഹപൂർവ്വമായ സംരംഭത്തിന് നേതൃത്വം നൽകുന്നത് മലയാളി ചിരി ക്ലബിൻ്റെ സോഷ്യൽ ഡെവലമെന്റ് ഫോറമാണ്.
മലയാളി ചിരി ക്ലബ് പ്രസിഡൻ്റ് സണ്ണി സറ്റോറിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിപിൻ വിജയൻ, മർച്ചന്റ് യൂത്ത് വിങ്ങ് പ്രസിഡൻ്റ് അജിത്ത് സുകുമാരൻ, കാർട്ടൂണിസ്‌റ്റ് സജിദാസ് മോഹൻ, ജയ്ബി ജോസഫ്, സുമിത്ത് മാത്യു ,ജിനേഷ് കക്കാട്ട് ,പ്രിൻസ് മൂലേചാലിൽ , അനീഷ് തോണക്കര, ടിജിൻ ടോം, റോബിൻ ചാക്കോ, അശോക് ER ,മനോജ് പി ജി ,ബിപിൻ വിശ്വനാഥൻ ,ബിജു നമ്പിക്കൽ ,സിബി കുരുവിക്കൊമ്പിൽ ,ജോസുകുട്ടി പൂവത്തു മൂട്ടിൽ , ഷിബു ജോസഫ് ,ജോജി പയ്യമ്പള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.





