കട്ടപ്പന ടൗണിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങൾ കഴിഞ്ഞ 2 മാസമായി വിവിധ തലങ്ങളിൽ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ എടുത്തിട്ടുള്ള തീരുമാനങ്ങളാണെന്നും നഗരസഭ ഐക്യകണ്ഡന നടപ്പാക്കുന്ന തീരുമാനങ്ങളാണെന്നും ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി
കട്ടപ്പന ടൗണിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങൾ കഴിഞ്ഞ 2 മാസമായി വിവിധ തലങ്ങളിൽ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ എടുത്തിട്ടുള്ള തീരുമാനങ്ങളാണെന്നും നഗരസഭ ഐക്യകണ്ഡന നടപ്പാക്കുന്ന തീരുമാനങ്ങളാണെന്നും ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി.
ജൂൺ 15 ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, ജൂൺ 27 ലെ നഗരസഭ കൌൺസിൽ യോഗം, ജൂലൈ 1 ന് ചേർന്ന നഗരസഭഭാരവാഹികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, വ്യാപര സംഘടനാ പ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്ത ട്രാഫിക് കമ്മിറ്റി എന്നീ യോഗങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഏകകണ്ഠമായ തീരുമാനങ്ങളാണ് നടപ്പാക്കിയത് എന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടൗണിലെ ട്രാഫിക് കുരുക്കിന് പ്രധാന കാരണം സെൻട്രൽ ജംഗ്ഷൻ, ഇടുക്കിക്കവല എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ ബസ് സ്റ്റോപ്പുകളാണെന്ന് അന്ന് നടന്ന യോഗം വിലയിരുത്തി. ഇപ്പോൾ ബസ് സ്റ്റോപ്പ് ബോർഡുകൾ വച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ് സ്റ്റോപ്പ് മാറ്റുകയും, വെള്ളയാംകുടിയിലും കക്കാട്ടുകടയിലും ദിശാ ബോർഡുകൾ സ്ഥാപിക്കുക, ബസ് റൂട്ടിൽ മാറ്റം വരുത്തുക, ടി.ബി ജംഗ്ഷൻ- ട്രഷറി ജംഗ്ഷൻ റോഡ് വൺ വേ ആക്കുക, ബൈപ്പാസ് എൻഡിംഗിൽ റൈറ്റ് ടേൺ ഒഴിവാക്കുക എന്നീ തീരുമാനങ്ങൾ ഒന്നാം ഘട്ടമായി ഓഗസ്റ്റ് 1 മുതൽ നടപ്പാക്കുന്നതിനാണ് ട്രാഫിക് കമ്മിറ്റി തീരുമാനിച്ചത്. ടൗണിൽ വെയിറ്റിഗ് ഷെഡ് ഒന്നും ഇല്ലാത്തതിനാൽ വെയിറ്റിഗ് ഷെഡ് മാറ്റുവാനോ സ്ഥാപിക്കുവാനോ തീരുമാനം എടുത്തിട്ടില്ല. തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം നഗരസഭയ്കും ട്രാഫിക് പോലീസിനുമാണ്, ബസ് സ്റ്റോപ്പുകളിൽ പൈപ്പിൽ ഒരു ബോർഡ് വയ്ക്കുകന്നതിനേക്കാൾ കുറച്ചുകൂടി ജനങ്ങൾ ശ്രദ്ധിക്കുന്നത് ഇപ്പോൾ വച്ചിരിക്കുന്ന രീതിയിലുള്ള ബോക്സ് ടൈപ്പ് ബോർഡുകൾ ആണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ബോർഡുകൾ സ്ഥാപിച്ചത്. പള്ളിക്കവലയിൽ വ്യാപാര സ്ഥാപനങ്ങളോട് ചേർന്നല്ലാത്തതിനാൽ ചെറിയ വെയിറ്റിംഗ് ഷെഡും പണിതിട്ടുണ്ട്. സ്ഥാപിച്ചിരിക്കുന്ന ബസ് സ്റ്റോപ്പുകൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത സാഹചര്യം ഉണ്ടെങ്കിൽ പരാതിപ്പെടാവുന്നതാണ്. ബസ് സ്റ്റോപ്പ് ബോക്സുകൾ വെയിറ്റിം ഷെഡ് ആണെന്ന വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ശരിയല്ല. എന്ന് നഗരസഭാ അധ്യക്ഷൻ ജോയ് വെട്ടികുഴി പറഞ്ഞു.
പഴയ ബസ്സ്റ്റോപ്പുകളിലും ആളുകൾ വഴിയിലും കടത്തിണ്ണയിലുമാണ് നിന്നിരുന്നത്. പുതിയ സ്ഥലങ്ങളിലേക്ക് സ്റ്റോപ്പ് മാറ്റിയപ്പോഴും സ്ഥിതി അങ്ങനെ തന്നെയാണ് ബസ്സ്റ്റോപ്പുകൾ അശാസ്ത്രീയമാണെന്ന് പറയുന്നവർ അതിന്റെ ശാസ്ത്രീയ സമവാക്യം കൂടി വിവരിച്ചാൽ നന്നായിരുന്നു എന്നും . സംയുക്തമായി എടുത്തിട്ടുള്ള തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് നഗരസഭ ചെയ്തിട്ടുള്ളത്. ബസ്സ്റ്റോപ്പുകളോട് ചേർന്ന് സൗകര്യം ലഭിച്ചാൽ എല്ലാ സ്ഥലങ്ങളിലും വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ നഗരസഭ തയ്യാറാണ്. നഗരസഭഎന്തു ചെയിതാലും വിമർശിക്കാനും നഗരസഭയെ മോശമാക്കുന്നതിനും സ്ഥരമായിശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രങ്ങളുടെ വഞ്ചിതരാകരുതെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.
പത്ര സമ്മേളനത്തിൽ വൈസ്ചെയർപേഴ്സൺ ലീലാമ്മ ബേബി, സ്റ്റാഃൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി പാറപ്പായി, തോമസ് മൈക്കിൾ, ബീന സിബി എന്നിവരും പങ്കെടുത്തു.





