കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സർക്കാരും, ആരോഗ്യവകുപ്പും നഗരസഭയും താറുമാറാക്കി എന്ന ആരോപിച്ച് ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുൻപിലേക്ക് മാർച്ച് ധാരണയും നടത്തി
കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സർക്കാരും, ആരോഗ്യവകുപ്പും നഗരസഭയും താറുമാറാക്കി എന്ന ആരോപിച്ച് ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുൻപിലേക്ക് മാർച്ച് ധാരണയും നടത്തി.20 ഏക്കറിൽ നിന്നും ആരംഭിച്ച പ്രകടനം ആശുപത്രിക്ക് മുന്നിൽ റോഡിൽ പോലീസ് തടഞ്ഞു.ഡിവൈഎഫ്ഐജില്ലാ സെക്രട്ടറി എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു .
സർക്കാർ ആശുപത്രികളെ തകർത്ത് സ്വകാര്യ ലോബികൾക്ക് സഹായം നൽകുവാൻ ആണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് സുധീഷ് പറഞ്ഞു.യുഡിഎഫ് സർക്കാർ അധികാരത്തിൽ ഏറിയതിനു ശേഷം സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലായെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം തൊഴിലാളികളും ആദിവാസികളുമടക്കം നിരവധി പേർ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ് എന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.
ആവശ്യത്തിന് ജീവനക്കാരോ ഡോക്ടർമാരോ ഇവിടെ ഇല്ല എന്നും പുതിയ ആളുകളെ നിയമിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടാകുന്നില്ല എന്നും ഡിവൈഎഫ്ഐ പറഞ്ഞു.
സർക്കാർ ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തെ പിറകോട്ട് അടിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതും.ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, ബ്ലോക്ക് പ്രസിഡന്റ് ശിവകുമാർ. എം ആതിര. ലിജോമോൻ ജോസ്. അജിത് ജോസഫ് സെബിൻ ഇളമ്പളളി, അരുൺ ജോസഫ് ശരത് ലാൽ.എബിൻ എന്നിവരും സിപിഐഎം നേതാക്കളും ഉൾപ്പെടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

