ബാലസംഘം കട്ടപ്പന ഈസ്റ്റ് കമ്മറ്റി സമ്മേളനം നടന്നു. ബാല സംഘം ഏരിയ കോർഡിനേറ്റർ എം വി സുഭദ്ര ഉത്ഘാടനം ചെയ്തു.
കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തര വിദ്യാഭ്യാസസാംസ്കാരിക സംഘടനയാണ് ബാലസംഘം.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ ഇ.കെ. നായനാരുടെ അധ്യക്ഷതയിൽ ആണ് ബാലസംഘം, ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയാണിത്.
ബാലസംഘം കട്ടപ്പന ഈസ്റ്റ് കമ്മറ്റി സമ്മേളനമാണ് സാഗര ജംഗ്ഷനിൽ സംഘടിപ്പിച്ചത്.ഏരിയ കോർഡിനേറ്റർ എം വി സുഭദ്ര ഉത്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ജിസ്ന മോൾ കുമാർ ആദ്യക്ഷത വഹിച്ചു.സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ഫൈസൽ ജാഫർ,ലോക്കൽ കമ്മറ്റി കോർഡിനേറ്റർ വി വി ജോസ്, ഇ കെ ശശി, രാജൽഷമി രാജൻ എന്നിവർ സംസാരിച്ചു.പുതിയ ഈസ്റ് കമ്മറ്റി പ്രസിഡന്റ് ജിൻസ്‌ന കുമാർ, സെക്രട്ടറി - ഗൗരീഷ് ഗോപേഷ് എന്നിവരെ തിരഞ്ഞെടുത്തു.

