കട്ടപ്പന നഗരസഭ സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി മത്സരങ്ങള്‍ക്കും പരിശീലനത്തിനുമായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കായികതാരങ്ങളും കൂട്ടായ്മകളും രംഗത്ത്.

Sep 22, 2026 - 12:15
 0
കട്ടപ്പന നഗരസഭ സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി മത്സരങ്ങള്‍ക്കും പരിശീലനത്തിനുമായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കായികതാരങ്ങളും കൂട്ടായ്മകളും രംഗത്ത്.
This is the title of the web page

കട്ടപ്പന നഗരസഭ സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി മത്സരങ്ങള്‍ക്കും പരിശീലനത്തിനുമായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കായികതാരങ്ങളും കൂട്ടായ്മകളും രംഗത്ത്. സമീപ പഞ്ചായത്തുകളില്‍ കളിക്കളങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയവുമുള്ളപ്പോള്‍, കട്ടപ്പനയ്ക്ക് സൗകര്യപ്രദമായ സ്റ്റേഡിയം അന്യമാണ്. പരിസരം കാടുകയറി മൂടിയ, ഇഴജന്തുക്കളുടെ താവളമായ നിലവിലെ സ്റ്റേഡിയം ഉപയോഗപ്രദമാക്കാന്‍ ഭരണസമിതി തയാറാകാത്തത് കായികപ്രേമികളോടുള്ള വെല്ലുവിളിയാണ്. ദിവസവും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്നതും മുതിര്‍ന്നവര്‍ പ്രഭാത സവാരി നടത്തുന്നതും ഇവിടെയാണ്. ദേശീയ, സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച ഒട്ടേറെ താരങ്ങള്‍ കട്ടപ്പനയിലുണ്ടെങ്കിലും പരിശീലനത്തിന് സൗകര്യമില്ലാത്തത് തിരിച്ചടിയാകുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്റ്റേഡിയത്തിന്റെ പരിസരമാകെ കുറ്റിക്കാടും പാഴ്‌ചെടികളും പുല്ലും വളര്‍ന്നുനില്‍ക്കുകയാണ്. ഇവ വെട്ടിത്തെളിക്കണമെന്ന് കായിക സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. കൂടാതെ, പാമ്പുകളുടെയും വന്യജീവികളുടെയും താവളമായി മാറിക്കഴിഞ്ഞു. കഴിഞ്ഞദിവസം കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തിക്കിടയാക്കി. മുന്‍കാലങ്ങളില്‍ നിര്‍മിച്ച ഉപയോഗരഹിതമായ ചെറുകുളങ്ങളും ഇവിടെയുണ്ട്. കാടുകയറി മൂടിക്കിടക്കുന്ന ഇവ അപകടങ്ങള്‍ക്കുകാരണമാകും. നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെ പരിസരങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനിടെ മറ്റ് പദ്ധതികള്‍ക്കായി പല നിര്‍മാണങ്ങളും സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചതായി വിവരമുണ്ട്. ഇത് കായികവിനോദങ്ങള്‍ക്ക് തടസമാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്‌കൂള്‍, കോളേജ് ഗ്രൗണ്ടുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ടര്‍ഫുകളില്‍ പണം നല്‍കി പരിശീലിക്കുകയെന്നതും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. 2017ല്‍ പുതിയ സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കഴിഞ്ഞ നഗരസഭ ബജറ്റില്‍ സ്ഥലം ഏറ്റെടുക്കാന്‍ തുക വകയിരുത്തിയതായി പ്രഖ്യാപനമുണ്ടായിരുന്നു.

Slide 1
Slide 2
Slide 1
Slide 2

സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരംപേര്‍ ഒപ്പിട്ട നിവേദനം നഗരസഭ ചെയര്‍പേഴ്‌സന് നല്‍കുമെന്ന് സ്റ്റേഡിയം സംരക്ഷണ സമിതി അറിയിച്ചു. യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കായിക പരിശീലനം അനിവാര്യമാണ്. പുതിയ സ്റ്റേഡിയം യാഥാര്‍ഥ്യമാകുംവരെ നിലവിലെ മൈതാനത്ത് വിനോദങ്ങള്‍ തടസപ്പെടുത്തിയുള്ള നിര്‍മാണങ്ങള്‍ പാടിലെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേഡിയം സംരക്ഷണ സമിതി ഭാരവാഹികളായ ലിജോബി ബേബി, സി എന്‍ ശ്രീജിത്, രാഹുല്‍ പി നായര്‍, സുധീപ് സാബു, ആര്‍ പ്രശാന്ത് കുമാര്‍, ശരത് രാധാകൃഷ്ണന്‍, രജിന്‍ പി രഘു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow