ശാന്തൻപാറ പന്തടികളത്ത് കാട്ടാന ആക്രമണം; യുവാവ് മരിച്ചു
ശാന്തൻപാറ പന്തടികളത്തുണ്ടായ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. ചക്കകൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചത്.
പണിസ്ഥലത്ത് നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ വിജയൻ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. വിജയൻ്റെ പുറകെ ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വിജയൻ മരിച്ചു.

