കട്ടപ്പന വള്ളക്കടവിൽ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മൂന്നുപേർ പിടിയിൽ

Aug 8, 2026 - 16:10
 0
കട്ടപ്പന വള്ളക്കടവിൽ യുവാവിനെ ആക്രമിച്ചു  പരിക്കേൽപ്പിച്ച മൂന്നുപേർ പിടിയിൽ
This is the title of the web page

യുവാവിനെ ആക്രമിക്കുകയും പരുക്കേൽപിക്കുകയും ചെയ്ത മൂന്നുപേർ കട്ടപ്പന പോലീസ് പിടിയിൽ. തൂങ്കുഴി കായപ്ലാക്കൽ മനു(37), വള്ളക്കടവ് പുന്നക്കാട്ട് വിജിൻ(30), വള്ളക്കടവ് പുന്നക്കാട്ട് സിനോജ്(43) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് ആറോടെ വള്ളക്കടവിലെ ലൈബ്രറിക്കു സമീപമാണ് വള്ളക്കടവ് പരപ്പനാൽ സജി ആക്രമണത്തിന് ഇരയായത്.പ്രതികൾക്ക് സജിയോട് വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം. അസഭ്യവർഷം നടത്തുകയും കല്ലും ലോഡിങ്ങിന് ഉപയോഗിക്കുന്ന ഹുക്കും ഉപയോഗിച്ച് ആക്രമിച്ച് പരുക്കേൽപിക്കുകയായിരുന്നു. കഴുത്തിലടക്കം പരുക്കേറ്റ സജി ചികിത്സയിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow