കാഞ്ചിയാറിൽ മലേറിയ പടരുന്നു. പഞ്ചായത്തിൽ തൊഴിലെടുക്കുന്നത് മൂവായിരത്തിലേറെ അതിഥി തൊഴിലാളികൾ, ഇവരിൽ 14 പേർക്ക് രോഗം സ്‌ഥിതീകരിച്ചു. രണ്ട് പേർ മരിച്ചു.

Aug 7, 2026 - 18:07
 0
കാഞ്ചിയാറിൽ മലേറിയ പടരുന്നു. പഞ്ചായത്തിൽ തൊഴിലെടുക്കുന്നത്  മൂവായിരത്തിലേറെ അതിഥി തൊഴിലാളികൾ, ഇവരിൽ 14 പേർക്ക് രോഗം സ്‌ഥിതീകരിച്ചു. രണ്ട് പേർ മരിച്ചു.
This is the title of the web page

കാഞ്ചിയാർ പഞ്ചായത്ത് അതിർത്തിയിൽ ഇതിനോടകം 14 പേർക്ക് മലേറിയ രോഗം സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ മരിച്ചു. ഇതിൽ ഒരാൾക്ക് മാത്രമേ രോഗം സ്‌ഥിതീകരിച്ചുരുഞ്ഞുള്ളു എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മറ്റൊരാളുടെ കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇയാളും പനി ബാധിച്ചാണ് മരിച്ചത്. ഒരാൾ മരിച്ചു കഴിഞ്ഞാൽ രോഗം സ്‌ഥിതീകരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് .

 കാഞ്ചിയാറിൽ 14 പേർക്ക് മലേറിയയും, അഞ്ചു പേർക്ക് മന്തു രോഗബാധയും, നാലു പേർക്ക് എഛ്. ഐ വി യും സ്‌ഥിതീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഈ രോഗ ബാധകളെ പ്രതിരോധിക്കാൻ ക്രിയാത്മകമായ ഒരു നടപടിയും പഞ്ചായത്ത് ഭരണസമിതി നടത്തുന്നില്ലെന്ന് ആഷേപം ഉയർന്നിട്ടുണ്ട്.പേരിനുമാത്രം ഒരു യോഗം വിളിച്ചുചേർത്തതല്ലാതെ ഒരു തുടർപ്രവർത്തനവും ഇതുവരെ നടത്തിയിട്ടില്ല. ആരോഗ്യപ്രവർത്തകർ അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പഞ്ചായത്തിൻ്റെ കാര്യക്ഷമമായ ഇട പെടലില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി അനാസ്ഥ വെടി ഞ്ഞ് അടിയന്തരമായി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതിഥിത്തൊഴിലാളികൾ താമസിക്കുന്ന മേഖലകളിലാണ് കൂടുതലായും രോഗം പടരുന്നത്. എന്നാൽ പഞ്ചായത്തിൽ ഇതരസംസ്ഥാനക്കാരുടെ കൃത്യമായ കണക്കോ മറ്റ് വിവരങ്ങളോ ഇല്ല. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളി ലായി അതിഥിത്തൊഴിലാളികളെ കൂട്ടമായി പാർപ്പിച്ചിരിക്കുന്ന നിരവധി കേന്ദ്രങ്ങളാണുള്ളത്.എന്നാൽ ഈ കേന്ദ്രങ്ങളെ കുറിച്ചോ, അവിടെ താമസിക്കുന്ന അഥിതി തൊഴിലാളികളെ കുറിച്ചോ വ്യക്തമായ ഒരു സ്ഥിതിവിവരകണക്ക് ഇല്ല. വൃത്തിഹീനമായ ഷെഡ്ഡുകളിലുംമറ്റുമാണ് ഇവർ താമസിക്കു ന്നത്. പലയിടത്തും മതിയായ ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കുന്നതിൽ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല. തൊഴിലുടമകളും ഏജന്റുമാ രും ഇവരുടെ എണ്ണം കൃത്യമായി അധികൃതർക്ക് നൽകാൻ തയ്യാറാകാത്ത സ്ഥി തിയുമുണ്ട്.

ഓഗസ്റ്റ് നാലിന് വിളിച്ചുചേർത്ത ഇന്റർ സെക്ടറൽ യോഗത്തിൽ പഞ്ചായ ത്ത് ഭരണസമിതി അലംഭാവം കാട്ടിയതും രോഗപ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായതും വലിയ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ടെന്നും .പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും തെറ്റായ പ്രചാരണവും അവ സാനിപ്പിച്ച് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി എൽഡിഎഫ് രംഗത്തുവരുമെന്ന് പത്രസമ്മേളനത്തിൽ. ഇടതു നേതാക്കളായ പി. ജെ. സത്യപാലൻ, ജോസ് ഞായർകുളം, കെ. സി ബിജു, ബൈജു ഗോപാലൻ, കെ പി. സജി, അഭിലാഷ് മാത്യു എന്നിവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow