ഇടുക്കി പൈനാവിലെ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസിലെ സീലിംഗ് അടര്‍ന്ന് വീണു; ജീവനക്കാര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി
ഇടുക്കി പൈനാവിലെ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസിലെ സീലിംഗ് അടര്‍ന്ന് വീണു. സീലിംഗ് തകരുന്ന ശബ്ദം കേട്ട് ജീവനക്കാര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സമയത്ത് ഓഫീസില്‍ 16 ജീവനക്കാര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കെട്ടിടത്തിന്റെ സുരക്ഷയും നിര്‍മ്മാണ നിലവാരവും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
2022 നവംബറില്‍ നിര്‍മ്മിതിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പുതിയ കെട്ടിടത്തിലെ സീലിംഗ് അടര്‍ന്ന് വീണ സംഭവം ആശങ്ക ഉയര്‍ത്തുന്നുണ്ട്. വനിതാ സംരക്ഷണ ഓഫീസ്, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, ജില്ല വനിതാ ശിശു വികസന ഓഫീസ് എന്നിവ ഉള്‍പ്പെടെ മൂന്ന് ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 60ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.





