14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ കട്ടപ്പന പോലീസിന്റെ പിടിയിൽ.
14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ കട്ടപ്പന പോലീസിന്റെ പിടിയിൽ.ഒരു വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.ഇയാളെ അടിമാലിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് കട്ടപ്പന കോടതിയിൽ ഹാജരാക്കി. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് ഒരു വർഷമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. വൈദ്യപരിശോധനയടക്കം എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.



