ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ കേസെടുത്ത് പൊലീസ്.
ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ലോകകപ്പ് ഫൈനലിനിടെ തൊടുപുഴ മങ്ങാട്ടുകവലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് കരിമണ്ണൂർ എസ് ഐ യെയും ഡ്രൈവറെയും തടഞ്ഞത്. തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു.
ഉദ്യോഗസ്ഥർ മദ്യപിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയില്ല എന്ന് പോലീസ് അറിയിച്ചു. രക്തസാമ്പിളുകളുടെ വിദഗ്ധ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.





