വി എസ് അച്യുതാനന്ദൻ ഒന്നാം ചരമവാർഷിക അനുസ്‌മരണത്തിൻ്റെ ഭാഗമായി പാർട്ടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.
വി എസ് അച്യുതാനന്ദൻ ഒന്നാം ചരമവാർഷിക അനുസ്‌മരണത്തിൻ്റെ ഭാഗമായി പാർട്ടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. കട്ടപ്പന ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാകമ്മിറ്റിയംഗം വി ആർ സജി,പതാക ഉയർത്തി.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ധീരപോരാളിയും സിപിഐ എമ്മിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികമാണ് സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി സമുചിതമായി ആചരിക്കുന്നത്. പതാക ഉയർത്തിയും പുഷ്പാർച്ചന നടത്തിയുമാകണ് സ്‌മരണ പുതുക്കിയത്.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി പതാക ഉയർത്തുക യും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.വൈകിട്ട് നാലിന് ഇടുക്കിക്കവലയിൽനിന്ന് ആരംഭിക്കുന്ന അനുസ്മരണ റാലിയിൽ തൊഴിലാളികൾ, കർഷകർ, വിവിധ സംഘടന പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ അണിനിരക്കും. ഓപ്പൺ സ്റ്റേഡിയത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി മാത്യു ജോർജ്, MC ബിജു, കെപി സുമോദ്,ടോമി ജോർജ്, സി. ആർ. മുരളി, വിനീഷ് കുമാർ, ഫൈസൽ ജാഫർ തുടങ്ങിയവർ സംസാരിച്ചു.





