പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്
നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്ക്. ഇതിൽ കാർ ഓടിച്ചിരുന്ന മൈലപ്പുഴ സ്വദേശി എംബ്രയിൽ സ്വപ്നയുടെ പരിക്ക് ഗുരുതരമാണ്. രാവിലെ 6.30 ഓടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് പഴയരിക്കണ്ടം പുഴയിലേയ്ക്ക് മറിയുകയായിരുന്നു.ഇവരുടെ മതാവിന്റെ നാൽപതാം ചരമദിന ചടങ്ങിൽ പങ്കെടുക്കാൻ ദേവാലയത്തിലേക്ക്
പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് ദിവസമായി മഴ കുറവായിരുന്നതിനാൽ പുഴയിൽ ജലനിരപ്പ് കുറഞ്ഞ് നിന്നത് വൻ ദുരന്തം ഒഴിവാക്കി. പരിക്കേറ്റതിൽ സ്വപ്നയുടെ ഭർതൃ സഹോദരി ലൈസ, സിമോൾ ക്രിസ്റ്റ, സാന്ദ്ര, സാനിയ എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





