കട്ടപ്പന പുളിയന്മല റോഡിൽ ഹിൽടോപ്പിന് സമീപമുള്ള അപകട വളവിൽ പൊതുമരാമത്ത് വകുപ്പ് ക്രാഷ് ബാരിയർ സ്ഥാപിച്ചു
കട്ടപ്പന പുളിയമല റോഡിൽ ഹിൽടോപ്പിന് സമീപത്തെ അപകട വളവിലാണ് പൊതുമരാമത്ത് വകുപ്പ് ക്രാഷ്ബാരിയർ സ്ഥാപിച്ചിരിക്കുന്നത്. ഈ വളവിൽ വാഹനങ്ങൾ കുടുങ്ങുന്നതും നിയന്ത്രണം വിട്ട് സമീപത്തെ കൃഷിയിടത്തിലേക്ക് ലോറികൾ ഉൾപ്പെടെ മറിയുന്നതും പതിവ് സംഭവമാണ്. അപകടങ്ങൾ ഈ ഭാഗത്ത് പതിവായതോടെ ഇവിടെ സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമായി ഒരുക്കണമെന്ന് ആവശ്യവും ശക്തമായിരുന്നു. ഈ ഭാഗത്ത് മുൻപ് ക്രാഷ് ബാരിയർ സ്ഥാപിച്ചെങ്കിലും കഴിഞ്ഞനാളിൽ ഒരു ലോറി അപകടത്തിൽ ഈ ക്രാഷ് ബാരിയർ തകർന്നിരുന്നു ഇതിനുശേഷമാണ് വീണ്ടും സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി ക്രാഷ് ബാരിയർ സ്ഥാപിച്ചിരിക്കുന്നത്.
ഇതോടൊപ്പം ഈ ഭാഗത്ത് കോൺവെക്സ് ലെൻസും സ്ഥാപിച്ചിട്ടുണ്ട് അപകടങ്ങൾ ഈ വളവിൽ പതിവായതോടെ ക്രാഷ് ബാരിയറിന് പകരം ഈ ഭാഗത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യമാണ് ശക്തമാണ്. എന്നാൽ ഇക്കാര്യങ്ങളിലേക്ക് പൊതുമരാമത്ത് വകുപ്പ് കടന്നിട്ടില്ല കൂടാതെ മുകൾഭാഗത്ത് നിന്നും മഴസമയത്ത് ശക്തമായ വെള്ളമാണ് ഒഴുകുന്നത്. ഇത് സമീപത്തെ കൃഷിയിടത്തും ഒഴുകി വീടുകളുടെ മുറ്റത്തും മറ്റും എത്തുന്നതും പതിവാണ്. ഇക്കാര്യത്തിലും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല. പൊതുമരാമത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ കാര്യക്ഷമതയോടെയുള്ള ഇടപെടൽ ഉണ്ടാകണമെന്നും പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.





