ചിന്നക്കനാലില്‍ ഏഴ് വയസ്സുളള കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

Jul 13, 2026 - 16:21
 0
ചിന്നക്കനാലില്‍ ഏഴ് വയസ്സുളള കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു
This is the title of the web page

ചിന്നക്കനാലില്‍ ഏഴ് വയസ്സുളള കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പനെയാണ് ആനയിറങ്ങള്‍ ഡാമിന് സമീപം ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ആനയ്ക്ക് ശാരീരിക അവശതകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ് അറിയിച്ചു. ആനയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെത്തിയത്. ആനയ്ക്ക് ഹെര്‍പ്പിസ് വൈറസ് ബാധയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow