സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025: ജൂലൈ 13 വരെ അപേക്ഷിക്കാം

Jul 9, 2026 - 19:56
Jul 9, 2026 - 20:00
 0
സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025: ജൂലൈ 13 വരെ അപേക്ഷിക്കാം
This is the title of the web page

 2025 വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ സമര്‍പ്പിക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ആദരവായി അഞ്ച് ലക്ഷം സമ്മാനത്തുകയുള്ള ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍, ഉദ്യാന ശ്രേഷ്ഠ എന്നീ രണ്ട് പുതിയ വിഭാഗങ്ങളും ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഈ വിഭാഗത്തില്‍ ലഭിക്കുക. ആകെ 38 വിഭാഗങ്ങളിലായാണ് ഇത്തവണ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംസ്ഥാന കര്‍ഷക അവാര്‍ഡുകളില്‍ കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ് (10 ലക്ഷം), മികച്ച കൃഷിഭവനുള്ള വി.വി. രാഘവന്‍ സ്മാരക അവാര്‍ഡ് (5 ലക്ഷം), പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് (3 ലക്ഷം), സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് (2 ലക്ഷം), കേരകേസരി (2 ലക്ഷം), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആദിവാസി ഉന്നതി/സംഘത്തിനുള്ള അവാര്‍ഡ് (2 ലക്ഷം), മികച്ച ജൈവ കര്‍ഷകന്‍ (2 ലക്ഷം) എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങള്‍ നല്‍കും.

Slide 1
Slide 2
Slide 1
Slide 2

ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അപേക്ഷാ ഫോറങ്ങളും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralaagriculture.gov.in

What's Your Reaction?

like

dislike

love

funny

angry

sad

wow