ചെറുതോണിയിൽ റോയി കെ. പൗലോസിന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു.

Jul 8, 2026 - 15:18
 0
ചെറുതോണിയിൽ റോയി കെ. പൗലോസിന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത്  നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു.
This is the title of the web page

ചെറുതോണിയിൽ എംഎൽഎ റോയി കെ. പൗലോസിന്റെ ഓഫീസ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ഓഫീസ് മെഡിക്കൽ കോളേജിനെപ്പോലെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന ജനസേവന കേന്ദ്രമായി മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിൽ ഇന്ന് നിശബ്ദ വിപ്ലവമാണ് നടക്കുന്നതെന്നും പ്രതിഫലത്തേക്കാൾ വലിയ കർമ്മങ്ങളാണ് വീട്ടമ്മമാർ നിർവഹിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ എം.കെ. പുരുക്ഷോത്തമൻ അധ്യക്ഷത വഹിച്ചു. ദേവികുളം എംഎൽഎ എഫ്. രാജ മുഖ്യാതിഥി ആയിരുന്നു.റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് കോട്ടയത്തുനിന്ന് തോപ്രാംകുടിക്ക് ആരംഭിച്ച KSRTC ബസിന്റെ ഫ്ലാഗ് ഓഫ് കാർമ്മവും തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ-മത ,സാമൂഹിക രംഗങ്ങളിലെ നിരവധി ആളുകൾ ചടങ്ങിന്റെ ഭാഗമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow