ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. കട്ടപ്പന പുഞ്ചിരിക്ക വലയിൽ മാരിപ്പറമ്പിൽ ലില്ലിക്കുട്ടിയുടെ വീടിന് സമീപം നിന്ന മാവാണ് ഒടിഞ്ഞ് വീണത്.
രാവിലേ അഞ്ച് മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ വീട്ടുകാർ കിടന്നുറങ്ങിയ മുറിയുടെ മുകളിലേക്ക് മാവ് ഒടിഞ്ഞ് വീഴുകയായിരുന്നു. മരം വീണതിനേത്തുടർന്ന് വീടിൻ്റെ മുൻവശത്തുണ്ടായിരുന്ന ഷെഡ് പൂർണ്ണമായും തകർന്നു. വീടിൻ്റെ മേൽക്കൂരക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തു കൂടി കടന്ന് പോകുന്ന വൈദ്യുതി ലൈനിൽ മരം വീഴാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.വാർഡ് കൗൺസിലർ ലിസി ജോണിയുടെ നേതൃത്വത്തിൽ സമീപവാസികൾ മരം വെട്ടിമാറ്റി. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിൽ നിരവധി മരങ്ങളാണ് വീണ് അപകടമുണ്ടായിരിക്കുന്നത്.



