ഓട്ടോ ടാക്സി വർക്കേഴ്‌സ് യൂണിയൻ സി ഐ ടി യു ദേശിയ തലത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കട്ടപ്പനയിൽ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കട്ടപ്പന ഹെഡ് പോസ്റ്റോഫീസ് പടിക്കലാണ് ധർണ്ണ സംഘടിപ്പിച്ചത്. കട്ടപ്പനയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണ്ണയും സി ഐ ടി യു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉത്‌ഘാടനം ചെയ്തു

Jul 7, 2026 - 16:53
 0

This is the title of the web page

ഇന്ധന വിലക്കയറ്റം പിന്‍വലിക്കുക, അധിക നികുതി കുറയ്ക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സി ഐ ടി യു ജില്ലാ കമ്മിറ്റിയാണ് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ സമരം ഉദ്ഘാടനംചെയ്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും വര്‍ധിപ്പിച്ച ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

50 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ തുടര്‍ച്ചയായി വില കുത്തനെ വര്‍ധിപ്പിച്ച് ജനത്തെ ദ്രോഹിക്കുന്നു. രാജ്യത്തെ മോട്ടോര്‍ വ്യവസായം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. കോടിക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ വ്യവസായത്തെ സംരക്ഷക്കാൻ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനോ മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ധർണ്ണക്ക് മുന്നോടിയായി പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് മാർച്ച് ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ ജെ ദേവസ്യ അധ്യക്ഷനായിരുന്നു നേതാക്കളായ കെ കെ കലേശന്‍, എം സി ബിജു, കെ വി ജോഷി, കെ ആര്‍ സോദരന്‍, സി ആര്‍ മുരളി, ലക്ഷ്മണന്‍, കെ എസ് രാജീവ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow