കട്ടപ്പന വെള്ളയാംകുടി മുസ്ളിംപള്ളിപ്പടി - നത്തു കല്ല് റോഡിൻ്റെ പുന:രുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുറന്ന് നൽകി. ഇടുക്കി MLA റോയി കെ. പൗലോസ് ഉത്‌ഘാടനം ചെയ്തു.
നൂറ് കണക്കിന് വീട്ടുകാർ ഉപയോഗിച്ച് വന്നിരുന്ന മുസ്ളിം പള്ളിപ്പടി - നത്തു കല്ല് റോഡിൻ്റെ പുന:രുദ്ധാരണ പ്രവർത്തനങ്ങളാണ് വാർഡ് കൗൺസിലർ ഷൈനി സണ്ണി ചെറിയാൻ്റെയും പ്രദേശവാസികളുടെയും ശ്രമഫലമായി പൂർത്തീകരിച്ച് നൽകിയിരിക്കുന്നത്.ഇടുക്കി MLA റോയി കെ. പൗലോസ് ഉത്‌ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷയായിരുന്നു. യോഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്ക് വഹിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച MLA ക്ക് നിവേദനവും നൽകി. മഹിള കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് രത്‌നമ്മ സുരേന്ദ്രൻഡോ. ജേക്കബ് കാഞ്ഞിരക്കാട്ട്, സാജൻ കുറിച്ചിയിൽ, മുഹമ്മദ് അജ്മൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.





