കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന്റെയും, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദത്തിന്റെയും നേതൃത്വത്തിൽ ലോക ജന്തു ജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു.
കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന്റെയും, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദത്തിന്റെയും നേതൃത്വത്തിൽ ലോക ജന്തു ജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു. മൃഗങ്ങൾക്കും മനുഷ്യർക്കുമിടയിൽ പകരുന്ന രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. 'ഒരു ലോകം ഒരു ആരോഗ്യം മൃഗ രോഗങ്ങൾ തടയുക' എന്ന ലോകാരോഗ്യ സംഘടനയുടെയും ഏകാരോഗ്യ പരിപാടിയുടെയും സന്ദേശം പൊതുജനങ്ങളിലേക്ക് പകർന്നു നൽകുവാൻ പരിപാടിക്ക് സാധിച്ചു. കേരളത്തിൽ ഇപ്പോൾ മഴക്കാലം ആരഭിച്ചതിനാൽ മൃഗജന്യ രോഗങ്ങളും പ്രാണി ജന്യ രോഗങ്ങളും വർധിക്കാൻ സാധ്യത കൂടുതലാണ്.
അതിനാൽ പ്രാദേശിക പ്രതിരോധ നടപടികൾ നിർണ്ണായകമാണ്. വളർത്തുമൃഗങ്ങൾക്ക് വാക്സ്സിനേഷൻ നൽകുക, പഞ്ചായത്ത് ലൈസൻസ് എടുക്കുക, കൂട്ടിലിട്ടോ, പൂട്ടിയിട്ടോ വളർത്തുക. കൈകളുടെ ശുചിത്വം പാലിക്കുക, സുരക്ഷിതമായ ഭക്ഷണ ഉപയോഗം, വന്യജീവികളെ ഒഴിവാക്കുക എന്നീ കാര്യങ്ങൾ പാലിക്കണമെന്ന് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അമൽ ജോ നിർദേശിച്ചു. പരിപാടിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. ജന്തുജന്യ രോഗ പ്രതിരോധ പ്രതിജ്ഞ ഹെഡ് നേഴ്സ് സിംസി ബിജു ചൊല്ലിക്കൊടുത്തു. ഡോ. അഞ്ജിത സജീവ്, ജൂനിയർ എച്ച് ഐ അനീഷ് ജോസഫ്, നിഖിത പി.സുനിൽ, ജൂനിയർ പി എച് എൻ ദന്യമോൾ കെ.എസ് എന്നിവർ സംസാരിച്ചു.



