ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ഇനി അറസ്റ്റിലാകാനുള്ളത് ഡിഎഫ്ഒ മാത്രം

Sep 2, 2023 - 12:13
Sep 2, 2023 - 12:18
 0
ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ഇനി അറസ്റ്റിലാകാനുള്ളത് ഡിഎഫ്ഒ മാത്രം
This is the title of the web page

ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ഇനി അറസ്റ്റിലാകാനുള്ളത് ഡിഎഫ്ഒ മാത്രം. ഇടുക്കി മുൻ ഡിഎഫ്ഒ ബി.രാഹുലാണ് ഇനി അറസ്റ്റിലാകാനുള്ളത്. കേസിലെ ഒന്നും രണ്ടും നാലും പ്രതികൾ നേരത്തെപൊലീസിനു മുൻപിൽ കീഴടങ്ങി റിമാൻഡിലായിരുന്നു.2022 സെപ്റ്റംബർ 20ന്ആണ് കണ്ണംപടി  പുത്തൻപുരയ്ക്കൽ സരുൺ സജിയെ കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കള്ളക്കേസ് എടുത്ത് റിമാൻഡ് ചെയ്തത്. സരുണിന് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഡിഎഫ്ഒയും ഫോറസ്റ്ററും അടക്കമുള്ള 9 ഉദ്യോഗസ്ഥരെ സസ്പെൻഡ്
ചെയ്യുകയും സരുണിന് എതിരായ കേസ് പിൻവലിക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നും രണ്ടും നാലും പ്രതികൾ നേരത്തെ തന്നെ പൊലീസിനു മുൻപിൽ കീഴടങ്ങി റിമാൻഡിലായിരുന്നു. എട്ടു പേർ കീഴടങ്ങി ജാമ്യം നേടി. മാസങ്ങളോളം മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്ന ഡിഎഫ്ഒയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തില്ലെന്ന് ആരോപണവും ഉണ്ടായിരുന്നു. ഇതെത്തുടർന്ന് ഇദ്ദേഹം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെക്കൂടി കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ വനം വകുപ്പ് സീനിയർ ഡ്രൈവർ ജിമ്മി ജോസഫാണ് ഏറ്റവുമൊടുവിൽ കീഴടങ്ങി അറസ്റ്റിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow