എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ് വാറണ്ട്
നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ് വാറണ്ട്
കേസ് വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിൽ പൈലി പുതുപ്പള്ളിയിൽ യുഡിഎഫ് പ്രചാരണത്തിന് എത്തിയതിനെതിരെ വിമർശനവുമായി സി.പി.എം രംഗത്തെത്തിയിരുന്നു.