മറയൂരിൽ വാഹനാപകടം;അഞ്ചുപേർക്ക് പരിക്ക്
മറയൂരിൽ വാഹനാപകടം.വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പോണ്ടിച്ചേരിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്.മൂന്നാർ മറയൂർ പാതയിൽ മഞ്ഞപ്പെട്ടിക്ക് സമീപമായിരുന്നു അപകടം.

