ശാന്തൻപാറയിൽ ജീപ്പ് അപകടം; നിരവധി തോട്ടം തൊഴിലാളികൾക്ക് പരിക്ക്
ശാന്തൻപാറയ്ക്ക് സമീപം തൊണ്ടിമലയിൽ തോട്ടം തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. KL 49 E 4435 നമ്പറിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്.തൊഴിലാളികളെ തോട്ടത്തിലേക്ക് പണിക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.



