കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്.
കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. പെരിയാര്‍ കടുവ സങ്കേതത്തിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സതീഷ് രാജിനാണ് പരിക്കേറ്റത്. സുന്ദരമല സെക്ഷനിലെ ജീവനക്കാരന്‍ ആണ് സതീഷ്. അതിര്‍ത്തിയിലെ തമിഴ്‌നാട് വനത്തില്‍ വച്ചാണ് ആക്രമണം. ആറു കിലോമീറ്റര്‍ ചുമന്ന് മാത്രമെ പുറത്ത് എത്തിക്കാന്‍ കഴിയൂ. പുറത്തെത്തിച്ച് ആശുപത്രിയില്‍ ആക്കാനുള്ള ശ്രമം നടക്കുന്നു.



