കട്ടപ്പന വലിയപാറ മഹാത്മാ SHG യുടെ ആഭിമുഖ്യത്തിൽ മഴക്കാലശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് കൗൺസിലർ രഞ്ജിനി സജീവ് ശുചീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു .
SN ജംഗ്ഷൻ - വലിയപാറ റോഡിന്റെ ഇരു വശത്തുമുള്ള റോഡിലേക്ക് വളർന്നു നിന്നിരുന്ന കാടുകളാണ് വെട്ടിതെളിച്ചത്. നിരവധി സ്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹന ങ്ങൾക്ക് യാത്രാ തടസ്സമായി നിന്നിരുന്ന കാടുകളാണ് മഹാത്മ SHG പ്രവർത്തകരുടെ നേതൃത്വത്തിൽ വെട്ടിതെളിച്ചത്. വാർഡ് കൗൺസിലർ രഞ്ജിനി സജീവ് ശുചീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു.
കാൽനട യാത്രക്കാർക്കാണ് ഇതു വലിയ സഹായമായി മാറിയിരിക്കുന്നത്.കട്ടപ്പന നഗരസഭ മുൻ കൗൺസിലർ സിജു ചക്കും മൂട്ടിൽ, സംഘo പ്രസിഡന്റ് ജോർജ് മാവുങ്കൽ, സെക്രട്ടറി കുര്യാക്കോസ് KV, റോയിച്ചൻ പാറക്കൽ, റോയ് തോമസ്, ജയ് പത്തിൽ, ജോസ് ചൂരക്കാട്ട്,തോമസ് അപ്പോളോ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



